സോൾ: ഉത്തര കൊറിയയെ ലോകത്തിനു മുൻപിൽ പതിപ്പിച്ച ഭരണാധികാരിയാണ് കിം ജോങ് ഉന്‍. പലതവണ വാർത്തകളിൽ പലതായി വന്നിരുന്ന കിം ജോങ് ഉന്നിനെ കുറിച്ച് വ്യത്യസ്തമായ ഒരു വാർത്തയുമായി അന്താരാഷ്ട്ര മാധ്യമങ്ങൾ രംഗത്ത്. ഭരണത്തില്‍ 10 കൊല്ലം തികച്ച ഉത്തര കൊറിയയിലെ കിം ജോങ് ഉന്‍ കെട്ടിലും മട്ടിലും അടിമുടി മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read:കോവിഡ് കേസുകൾ വർധിക്കുന്നു: ഡൽഹി ആരോഗ്യ മാതൃക സമ്പൂർണ പരാജയമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
മിസൈലുകൾക്കിടയിലൂടെ പോകുന്ന തടിച്ച രൂഷ സ്വഭാവമുള്ള കിം ജോങ് ഉന്‍ ഇപ്പോൾ രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നുവെന്നും, അദ്ദേഹം തീരെ മെലിഞ്ഞു പോയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഏതാനും മാസം മുന്‍പു വരെ അമിത ശരീരഭാരം കൊണ്ടു ബുദ്ധിമുട്ടിയിരുന്ന കിമ്മിന്റെ ഏറ്റവും പുതിയ ഫോട്ടോകളിലും പ്രസംഗങ്ങളിലുമാണു ഞെട്ടിക്കുന്ന മാറ്റങ്ങള്‍ കാണുന്നത്. കൊറിയ വര്‍ക്കേഴ്‌സ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്ലീനറി യോഗത്തിനെത്തിയ മെലിഞ്ഞ കിം ആണവായുധങ്ങളെക്കുറിച്ചുള്ള പതിവു വീരവാദത്തിനു പകരം ഭക്ഷ്യസുരക്ഷയെക്കുറിച്ചു വാചാലനായെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
Post Your Comments