കുവൈറ്റ് : കുവൈറ്റില്‍ നിരവധി ഹെര്‍ബല്‍ മരുന്നുകളുടെ ഇറക്കുമതിക്ക് ആരോഗ്യ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി . ആരോഗ്യത്തിന് ദോഷകരമായി ബാധിക്കും എന്ന് കണ്ടെത്തിയ ഹെര്‍ബല്‍ മരുന്നുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
മന്ത്രാലയത്തിന്റെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ചില പച്ചമരുന്നുകളില്‍ ആല്‍ക്കലോയിഡിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. മനുഷ്യശരീരത്തെ ഏറ്റവും ദോഷകരമായി ബാധിക്കുന്നവയാണ് ആല്‍ക്കലോയിഡുകള്‍. ഇവ കരളിനെയും സെല്ലുകളെയും നശിപ്പിച്ച് മരണകാരണമായി തീരുന്നു.
Post Your Comments