ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ – റോഡ് പാലം ‘ബോഗിബീല്‍’ ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുന്നു. അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം കൂടിയായ ഡിസംബര്‍ 25നാണ് പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുക. മുകളില്‍ 3 വരി റോഡും താഴെ ഇരട്ട റെയില്‍പാതയുമാണുള്ളത്. അസമിലെ ദിബ്രുഗഡ് ജില്ലയെയും അരുണാചല്‍ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്നതാണു പാലം.
സവിശേഷതകള്‍ നീളം -4.94 കിലോമീറ്റര്‍. ഉയരം-ബ്രഹ്മപുത്ര നദീനിരപ്പില്‍ നിന്ന് 32 മീറ്റര്‍ ഉയരം. ചെലവ്- 5900 കോടി പ്രാധാന്യം- അസം- അരുണാചല്‍ ദൂരം 170 കിലോമീറ്റര്‍ കുറയ്ക്കും. വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തില്‍ നിര്‍ണായകം. അരുണാചലിലേക്ക് വേഗത്തില്‍ സൈന്യത്തെ എത്തിക്കാനാവും.
Post Your Comments