കൊച്ചി : നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെച്ച സംഭവത്തില്‍ അധോലോക നായകന്‍ രവി പൂജാരയുടെ പങ്ക് വെളിപ്പെട്ടു. ഇതോടെ കേസ് വഴിത്തിരിവിലേക്ക്. ലീന മരിയ പോളിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയ ശബ്ദം അധോലോക കുറ്റവാളി രവി പൂജാരിയുടേതു തന്നെയാണെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തി. രവി പൂജാരിയുമായി ബന്ധപ്പെടു കര്‍ണാടക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത 10 പേരെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇവരില്‍ ചിലാണു രവി പൂജാരിയുടെ ശബ്ദം തിരിച്ചറിഞ്ഞത്. രവി പൂജാരിയുടേതാണു ഭീഷണി ശബ്ദമെങ്കില്‍ കേസ് ഗൗരവമുള്ളതാകും.
കര്‍ണാടകയിലെ പല ബിസിനസുകാരെയും ബില്‍ഡര്‍മാരെയും സമ്പന്നരെയും രവി പൂജാരി സ്ഥിരമായി വിളിച്ചു ഭീഷണിപ്പെടുത്തുന്നതായി മംഗളൂരു, ഉഡുപ്പി, ബെംഗളൂരു എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 25 കോടി രൂപ ആവശ്യപ്പെട്ടു കഴിഞ്ഞ നവംബര്‍ മുതല്‍ തനിക്കു ഭീഷണി ഫോണ്‍ കോളുകള്‍ വരുന്നതായി ലീന മരിയ പോള്‍ പറഞ്ഞിരുന്നു. ലീന പരാതി നല്‍കുന്നതിനു മുന്‍പു തന്നെ ഇക്കാര്യമറിഞ്ഞു നിഴല്‍ പൊലീസ് അവരില്‍ നിന്നു വിവരങ്ങള്‍ ആരായുകയും ചെയ്തിരുന്നു.
ഇത്രയും ഭീമമായ തുക ലീന മരിയ പോളില്‍ നിന്നു രവി പൂജാരി ആവശ്യപ്പെട്ടതിന്റെ രഹസ്യമാണു പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. ലീനയില്‍ നിന്നു വീണ്ടും മൊഴിയെടുക്കേണ്ടി വരുമെന്ന് അന്വേഷണ സംഘം കരുതുന്നു. രവി പൂജാരിയുടെ 40 അനുയായികളുടെ പട്ടിക പൊലീസ് തയാറാക്കിയിട്ടുണ്ട്. ബ്യൂട്ടി സലൂണില്‍ വെടിവയ്പു നടത്താന്‍ സാധ്യതയുള്ളവരുടെ വിവരങ്ങള്‍ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
Post Your Comments