KeralaLatest News

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസ് ;  പ്രധാനി പിടിയില്‍

കൊച്ചി: കോളിളക്കം സൃഷ്ടിച്ച ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസിലെ പ്രധാന പ്രതി അല്‍താഫിനെ ആലുവയിലെ ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് സംഘമാണ് പ്രതിയെ പിടികൂടിയത്. വെടിവെയ്പ്പ് നടത്തുന്നതിനുളള എല്ലാവിധ നീക്കങ്ങളും നടത്തിയത് അല്‍താഫാണെന്ന് പൊലീസ് പറഞ്ഞു. വെടിവയ്ക്കുവാന്‍ ഉപയോഗിച്ചത് നാടന്‍ തോക്കുകളെന്നും സൂചന. അഞ്ചല്‍ സ്വദേശിയായ ഡോക്ടര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്നും സൂചനയുണ്ട്.

30,000 രൂപയ്ക്കായിരുന്നു ക്വോട്ടേഷന്‍ ഏറ്റെടുത്തതെന്നും ഇതിന് മുമ്പ് കണ്ടെത്തിയിരുന്നു. കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ കാസര്‍ഗോട്ടെ സംഘം അറസ്റ്റിലായ ബിലാലിനും വിപിനുമായാണ് പണം നല്‍കിയത്. എറണാകുളം സ്വദേശികളായ ബിലാലിനെയും വിപിനെയും വ്യാഴാഴ്ച ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരാണ് വെടിയുതിര്‍ത്തതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. വെടിവെക്കാന്‍ വിനിയോഗിച്ച തോക്ക് കസ്റ്റഡിയിലായവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button