Latest NewsNewsIndia

വ്യവസായിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചു : നടി ഒളിവില്‍ : നടിയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

കൊച്ചി: വ്യവസായിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നടി ഒളിവില്‍. സിബിഐ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഹൈദരാബാദിലെ വ്യവസായില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് നടി ലീന മരിയ പോളിനെ പ്രതിയാക്കി സിബിഐ കേസെടുത്തിരിക്കുന്നത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും ലീന മരിയ പോള്‍ ഒളിവിലാണെന്ന് സിബിഐ പറയുന്നു. തുടര്‍ന്ന് ലീനയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

Read Also : ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് : പിന്നില്‍ ആരെന്ന് വ്യക്തമാക്കി നടി ലീന മരിയ പോള്‍

ഹൈദരാബാദിലെ വ്യവസായി സാംബശിവ റാവുവിനെ സിബിഐ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന സമീപിച്ച് പണം തട്ടാന്‍ ശ്രമിച്ചു എന്ന കേസിലാണ് ലീന മരിയ പോളിനെ പ്രതി ചേര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോളിന്റെ കൊച്ചിയിലെയും ചെന്നൈയിലെയും വീടുകളിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. സിബിഐ കേസില്‍ പ്രതിയായ സാംബശിവ റാവുവിനെ സിബിഐ ഉദ്യോഗസ്ഥന്‍ എന്ന പേരില്‍ സമീപിച്ച് കേസില്‍ നിന്ന് ഒഴിവാക്കി തരാമെന്ന് വാഗ്ദാനം നല്‍കി കോടികള്‍ തട്ടാന്‍ ശ്രമിച്ചു എന്നതാണ് കേസ്. ഇതിനായി സിബിഐയുടെ ഡല്‍ഹിയിലെ ഓഫീസ് നമ്ബര്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ദുരുപയോഗം ചെയ്തതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button