കൊച്ചി : ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ വഴിത്തിരിവ്. പ്രതികളെ സഹായിച്ചത് കൊല്ലത്തെ ഒരു ഡോക്ടറാണെന്നാണ് പ്രാഥമിക വിവരം. ഇതോടനുബന്ധിച്ച് രണ്ടിടങ്ങളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടന്നു. കൊല്ലത്തും കാസര്‍കോടുമാണ് റെയ്ഡ് നടന്നത്്. ഡോക്ടര്‍ക്കായി ലുക്കൌട്ട് നോട്ടീസ് ഉടന്‍ പുറപ്പെടുവിക്കും.
അതേസമയം കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ മുഖ്യ പ്രതിയാക്കി ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം. ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന്റെ ഭാഗമായാണ് വെടിവെപ്പ് നടത്തിയത്. കേസില്‍ ക്രൈംബ്രാഞ്ചിന്റെ ആദ്യ കുറ്റപത്രമാണിത്. കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. ഗൂഢാലോചന അടക്കുമുളള വകുപ്പുകളാണ് രവി പൂജാരിക്കെതിരെ ചേര്‍ത്തിരുന്നത്. റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണം പരിശോധിച്ച് ശബ്ദം പൂജാരിയുടേതെന്ന് ഉറപ്പിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് കേസില്‍ രവി പൂജാരിയുടെ ബന്ധം അന്വേഷണ ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചത്.
Post Your Comments