കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ അധോലോക നേതാവ് രവി പൂജാരിയെ വിട്ടുകിട്ടുന്നതിനായി ക്രൈംബ്രാഞ്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനു കത്ത് നല്കി. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിലേക്ക് വെടിയുതിര്‍ത്ത കേസ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. അന്വേഷണത്തിന്റെ ആദ്യ പടിയായാണ് രവി പൂജാരിയെ വിട്ടുകിട്ടുന്നതിന് കത്ത് നല്‍കിയത്. ഐബി ഈ കത്ത് ഇന്ത്യന്‍ എംബസി വഴി സെനഗലിനു കൈമാറും.
ബംഗളുരുവിലെ ഐബി ഓഫീസിനാണ് കത്ത് കൈമാറിയത്. സെനഗലില്‍ അറസ്റ്റിലായ രവി പൂജാരിയെ ഇന്ത്യയിലെത്തിക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്. ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ രവിയുടെ പങ്ക് കണ്ടെത്തിയതിനാലാണ് ഇയാളെ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് കത്ത് നല്‍കിയത്. നടപടികള്‍ പൂര്‍ത്തിയായാല്‍ രവി പൂജാരിയെ ഉടന്‍ ഇന്ത്യയിലെത്തിക്കാനാകുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Post Your Comments