NattuvarthaLatest News

കോഴിക്കട്ടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരമായി

കോഴിക്കോട്: അന്‍പത്തിമൂന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നല്‍കി. കൊയിലാണ്ടി നഗരസഭയുടെ 2018-19 വര്‍ഷത്തെ അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ പ്ലാനും അംഗീകരിച്ചു. കൂടാതെ കോഴിക്കോട് കോര്‍പറേഷന്റെയും കായക്കൊടി, ചെക്യാട്, കാരശ്ശേരി പഞ്ചായത്തുകളുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതി ഭേദഗതികള്‍ക്കും അംഗീകാരമായി. ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍ വിവിധ പഞ്ചായത്തുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button