KozhikodeNattuvarthaLatest NewsKeralaNews

വേഗത്തിൽ വന്ന കാർ പെട്ടെന്ന് നിന്നു, ആരും ഇറങ്ങുന്നില്ല, അന്വേഷിച്ച നാട്ടുകാർ ചിരിയടക്കാൻ പാടുപെട്ടു: സംഭവം കേരളത്തിൽ

കുറ്റ്യാടി പേരാമ്പ്ര റോഡില്‍ പാലേരി വടക്കുമ്പാട് തണലിന് സമീപമാണ് സംഭവം നടന്നത്.

കോഴിക്കോട്: കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ അമിതവേഗത്തിൽ എത്തിയ കാര്‍ പെട്ടെന്ന് നടുറോട്ടിൽ നിന്ന്, മണിക്കൂറുകളോളം യാതൊരു അനക്കവുമില്ലാതെ കിടന്നത് പരിസരത്ത് പരിഭ്രാന്തി പടര്‍ത്തി. കുറ്റ്യാടി പേരാമ്പ്ര റോഡില്‍ പാലേരി വടക്കുമ്പാട് തണലിന് സമീപമാണ് സംഭവം നടന്നത്. കാര്‍ നിര്‍ത്തിയ യുവാവ് ഉറങ്ങിപ്പോയതോടെയാണ് നാട്ടുകാരും പൊലീസും വലഞ്ഞത്.

പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയ കാറില്‍ നിന്ന് സമയം ഏറെ കഴിഞ്ഞിട്ടും ആരും പുറത്തിറങ്ങിയില്ല. സംശയം തോന്നിയ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ്, വാഹനം ഓടിക്കുന്ന യുവാവ് കാറിൽ ഇരുന്ന് ഉറങ്ങുന്നത് കണ്ടത്. ഇയാളെ ഉണര്‍ത്താന്‍ നാട്ടുകാര്‍ കഴിയുന്നതുപോലെ ഒക്കെ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. സീറ്റിൽ ഇരുന്ന് യുവാവ് ഗാഢനിദ്രയിൽ ആയിരുന്നു.

Also read: നമ്പർ 18 ഹോട്ടൽ പോക്സോ കേസ്: പ്രതി റോയ് വയലാട്ട് കീഴടങ്ങി, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്യുന്നു

മണിക്കൂറുകൾ കഴിഞ്ഞിട്ടും യുവാവ് ഉണരാതിരുന്നതോടെ, നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. വേറെ മാർഗ്ഗമില്ലാതെ വന്നതോടെ, കാറിന്റെ ഡോർ മുറിച്ച് മാറ്റി അയാളെ ഉണർത്താൻ ഫയർഫോഴ്‌സ് എത്തി. അതിന് മുന്നോടിയായി പൊലീസും ഫയര്‍ഫോഴ്സ് അംഗങ്ങളും ചേർന്ന് കാർ ശക്തിയായി പിടിച്ച് കുലുക്കി. പെട്ടെന്ന് ഞെട്ടിയുണർന്ന യുവാവ് ഡോര്‍ തുറന്ന് സ്വയം പുറത്തിറങ്ങി. വണ്ടിക്ക് പുറത്തുള്ള ആൾക്കൂട്ടത്തെ കണ്ട അയാൾ ഞെട്ടി.

ആരോഗ്യ വകുപ്പ് ജീവനക്കാരനായ ആദിൽ എന്ന യുവാവാണ് കാറിൽ ഉണ്ടായിരുന്നത്. തുടര്‍ച്ചയായുള്ള നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഉറക്കം നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോള്‍ കാർ നിര്‍ത്തിയതാണെന്ന് യുവാവ് വ്യക്തമാക്കി. എന്തായാലും ഒരു ഉറക്കം കാരണം ഉണ്ടായ കോലാഹലം നാടിന് ഒരു കൗതുകമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button