തുടർച്ചയായ ഇരുപത്തിരണ്ടാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില. ഏപ്രിൽ ഏഴ് മുതൽ ഇന്ധനവില ഉയരാത്തതിന്റെ ആശ്വാസത്തിലാണ് രാജ്യം. മാർച്ച് 22 വരെ ഇന്ധന വില കുതിച്ചുയർന്നിരുന്നു. തിരുവനന്തപുരത്ത് പെട്രോൾ വില 117.19 രൂപയും ഡീസൽ വില 103.6 5 രൂപയുമാണ്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 115.25 രൂപയും ഡീസലിന് 102.12 രൂപയും കോഴിക്കോട് പെട്രോൾ ലിറ്ററിന് 115.35 രൂപയും ഡീസലിന് 102.26 രൂപയുമാണ് വില.
ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 105.41 രൂപയാണ് വില. ഡീസലിന് ലിറ്ററിന് 96.67 രൂപ. മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 120.51 രൂപയും 104.77 രൂപയുമാണ്. ചെന്നൈയിൽ പെട്രോളിന് ലിറ്ററിന് 110.85 രൂപയും ഡീസലിന് 100.94 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്.
രാജ്യത്തെ ഇന്ധനവില ദിവസേന പരിഷ്കരിക്കുന്നത് അന്താരാഷ്ട്ര ക്രൂഡോയിൽ വിലയുടെയും വിദേശനാണയ വിനിമയത്തിലെ ഏറ്റക്കുറച്ചിലുകളുടെയും അടിസ്ഥാനത്തിലാണ്.
Post Your Comments