തിരുവനന്തപുരം: ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം സര്‍ക്കാരിന്റെ ഡബിള്‍ റോളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതി വിധിയുടെ പുനഃപരിശോധനാ ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ഇരിക്കെ ശബരിമലയില്‍ ഇങ്ങനെ ഒക്കെ ചെയ്യണ്ട കാര്യമുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശബരിമലയില്‍ നടന്ന നാടകങ്ങള്‍ കേരളത്തിലെ പോലീസിനും പൊതുജനങ്ങള്‍ക്കും ഒരു പോലെ അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയുടെ കാര്യത്തില്‍ നാഥനും നമ്പിയുമില്ലാത്ത അവസ്ഥയാണുള്ളതെന്ന് ചെന്നിത്തല വിമര്‍ശിച്ചു. ദേവസ്വം മന്ത്രിയും നിരീക്ഷണ സമിതിയും തങ്ങള്‍ക്ക് കാര്യമില്ലെന്ന് പറഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും കുറ്റപ്പെടുത്തുന്നു. ഭക്തരുടെ വികാരങ്ങളെ മാനിക്കാത്ത നടപടികളോട് യോജിക്കാനാവില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. ആചാരലംഘനം നടത്തി ഭക്തരെ പ്രതിസന്ധിയിലാക്കുന്ന നിലാപാട് സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും മകരവിളക്ക് വരെ ഭക്തര്‍ക്ക് ശാന്തമായി ദര്‍ശനം നടത്താനുള്ള അവസരമൊരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Post Your Comments