KeralaLatest News

കേരളത്തിലെ സിനിമ മേഖലയിലുളളവര്‍ക്കും പണം ആവശ്യപ്പെട്ട് രവി പൂജാരയുടെ പേരില്‍ ഭീഷണി; റിപ്പോര്‍ട്ടുകള്‍

കൊച്ചി:  കേരളത്തിലെ സിനിമാ മേഖലയിലുള്ള രണ്ട് പേര്‍ക്കു കൂടി പണം ആവശ്യപ്പെട്ടുള്ള ഭീഷണി ഫോണ്‍ കോളുകള്‍ കിട്ടിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുളളതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലെ പ്രതികള്‍ക്ക് കര്‍ണ്ണാടകയില്‍ ഒളിത്താവളം ഒരുക്കിയെന്നും സൂചന കിട്ടിയതായി റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയതും സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഫോണ്‍ വിളിച്ചതും രവി പൂജാരിയാണെന്ന പ്രഥമിക നിഗമനത്തിലാണ് കേരളാ പോലീസ്.

കര്‍ണ്ണാടക പോലീസ് സഹായത്തോടെയാണ് മംഗലാപുരത്തും ബംഗലുരുവിലും പരിശോധന നടത്തിയത്. ഫോണ്‍ സംഭാഷണം രവി പൂജാരിയുടേതാണെന്ന പ്രഥമിക വിലയിരുത്തലിലാണ് പോലീസ് മുന്നോട്ട് പോകുന്നത്. മാധ്യമ സ്ഥാപനങ്ങളിലേക്കും മറ്റും പൂജാര വിളിച്ചതായുളള ശബ്ദം ഫോറന്‍സിക് പരിശോധനയ്ക്കയച്ചിട്ടുണ്ട്. എന്നാല്‍ പരിശോധന ഫലം ലഭ്യമാകാന്‍ ഇനിയും കാലവിളമ്പമുണ്ടാകും. രവി പൂജാരിയുടെ പങ്ക് ഉറപ്പിക്കാന്‍ നേരത്തെ ബംഗലുരു അടക്കം ഇയാള്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ വിവര ശേഖരണം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button