ഇൻഡോര്‍: ബ്യൂട്ടി പാർലറിലേക്ക് പോകുന്നത് ഭർത്താവ് തടഞ്ഞതിനെ തുടർന്ന് 34കാരി ഫാനിൽ തൂങ്ങി മരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിൽ ആണ് സംഭവം.
നഗരത്തിലെ സ്കീം നമ്പർ 51 ഏരിയയിലുള്ള വീട്ടിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടം നടത്തി, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് സബ് ഇൻസ്പെക്ടർ ഉമാശങ്കർ യാദവ് പറഞ്ഞു.
ഭാര്യയെ ബ്യൂട്ടിപാർലറിൽ പോകുന്നതിൽ നിന്ന് താൻ തടഞ്ഞിരുന്നു. ആ ദേഷ്യത്തിൽ ഭാര്യ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു എന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു.
Post Your Comments