Latest NewsIndia

17,500 രൂപക്ക് ഫേഷ്യല്‍ ചെയ്ത 23കാരിക്ക് മുഖത്ത് പൊള്ളല്‍, പാടുകള്‍ മാറ്റാന്‍ പ്രയാസമെന്ന് ഡോക്ടര്‍: പാർലറിനെതിരെ കേസ്

മുംബൈ: ഫേഷ്യല്‍ ചെയ്ത സലൂണിനെതിരെ പരാതിയുമായി ഇരുപത്തിമൂന്നുകാരി. മുംബയിലെ അന്ധേരിയിലെ സലൂണില്‍ ഫേഷ്യല്‍ ചെയ്ത ശേഷം മുഖത്ത് പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ടായെന്ന് കാണിച്ച്‌ യുവതി പൊലീസില്‍ പരാതി നല്‍കി.

ഈ മാസം പതിനേഴിനാണ് 17,500 രൂപ മുടക്കി ഹൈഡ്രാ ഫേഷ്യല്‍ ചെയ്തത്. സലൂണ്‍ ജീവനക്കാര്‍ നിലവാരം കുറഞ്ഞ ക്രീമുകള്‍ ഉപയോഗിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഇത് ഉടൻ തന്നെ ജീവനക്കാരെ അറിയിച്ചെങ്കിലും അവര്‍ അതിന് വലിയ പ്രാധാന്യം നല്‍കിയില്ലെന്ന് യുവതി ആരോപിക്കുന്നു.

അലര്‍ജി കാരണമാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് സലൂണിലെ ജീവനക്കാര്‍ നല്‍കുന്ന പ്രതികരണം. ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും ഈ പാടുകള്‍ മാറാൻ പ്രയാസമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. സലൂണിനെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button