കാബൂള്‍: വനിതകളുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറുകള്‍ പൂട്ടണമെന്ന താലിബാന്‍ ഉത്തരവിന് എതിരെ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പ്രതിഷേധം. യൂണിവേഴ്സിറ്റികളിലും സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയതിന് പിന്നാലെയാണ് വനിതകള്‍ ഉടമസ്ഥരായ ബ്യൂട്ടി പാര്‍ലറുകള്‍ പൂട്ടാന്‍ താലിബാന്‍ നിര്‍ദ്ദേശം നല്‍കിയത്. വനിതകളെ സ്വകാര്യ കമ്പനികളില്‍ ജോലിക്ക് നിയമിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം, കാബൂളില്‍ തെരുവില്‍ പ്രതിഷേധിച്ച സ്ത്രീകളെ പിരിച്ചുവിടാനായി താലിബാന്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു.
Read Also: ഹൈബ്രിഡ് പാർക്ക് നിർമ്മാണത്തിലേക്ക് പുത്തൻ ചുവടുവെപ്പുമായി അദാനി ഗ്രൂപ്പ്
ഉത്തരവിന് പിന്നാലെ ആയിരക്കണക്കിന് ബ്യൂട്ടി പാര്‍ലറുകളാണ് അഫ്ഗാനില്‍ പൂട്ടിയത്. ഇത്തരം ബ്യൂട്ടി പാര്‍ലറുകള്‍ സ്ത്രീകളുടെ വരുമാനത്തിന്റെ അവസാന ഉപാധി ആയിരുന്നെന്നും താലിബാന്‍ നീക്കം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന വനിതകള്‍ വ്യക്തമാക്കി.
Post Your Comments