KeralaLatest NewsNews

ഷീല സണ്ണിയെ വ്യാജമയക്കുമരുന്ന് കേസില്‍ കുടുക്കിയ സംഭവം: നാരായണ ദാസിന് തിരിച്ചടി

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ സംരംഭക ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതി നാരായണ ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാനും അന്തിമ റിപ്പോര്‍ട്ട് നല്‍കി നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഷീല സണ്ണിയുടെ വാഹനത്തില്‍ ലഹരി മരുന്ന് വെച്ച ശേഷം അക്കാര്യം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് എന്നാണ് അന്വേഷണ സംഘം പറയുന്നത്.

Read Also: ഇനി പഞ്ചാരക്കൊല്ലിയിലെ ജനങ്ങള്‍ക്ക് സമാധാനമായി ഉറങ്ങാന്‍ കഴിയട്ടെ : കടുവ ചത്തതിൽ പ്രതികരിച്ച് വനം മന്ത്രി

ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരിയും ബംഗളൂരുവിലെ വിദ്യാര്‍ത്ഥിനിയുമായ ലിവിയ ജോസിന്റെ സുഹൃത്താണ് നാരായണ ദാസ്. ലിവിയ ആവശ്യപ്പെട്ട പ്രകാരമാണ് വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് ഷീല സണ്ണിയുടെ ബാഗില്‍ വെച്ച ശേഷം നാരായണ ദാസ് വിവരം എക്‌സൈസിന് നല്‍കിയത്. മെഡിക്കല്‍ എക്‌സാമിനറുടെ പരാതിയില്‍ ഇത് വ്യാജ എല്‍എസ്ഡി സ്റ്റാമ്പാണെന്ന് വ്യക്തമായെങ്കിലും എക്‌സൈസ് സംഘം ഈ വിവരം മറച്ചുവെച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി. പിന്നീട് ഷീല സണ്ണി ജയിലില്‍ നിന്ന് പുറത്തിറങ്ങി. 72 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ഇവര്‍ പുറത്തിറങ്ങിയത്. ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെയാണ് ഏറെ നാളുകള്‍ക്ക് ശേഷം സംഭവത്തില്‍ വ്യക്തത വന്നത്. ലിവിയ ജോസും നാരായണ ദാസും തമ്മിലുള്ള ബന്ധം വ്യക്തമായതോടെയാണ് ഇവരെ പ്രതിചേര്‍ത്തത്. എന്നാല്‍ തന്നെ ഷീല സണ്ണി മനപ്പൂര്‍വം കുടുക്കുകയാണെന്നും തന്റെ അച്ഛനോടും അമ്മയോടും ഷീല സണ്ണി 10 ലക്ഷം ആവശ്യപ്പെട്ടതിനെ എതിര്‍ത്തതിലുള്ള പകയാണ് ഇതിന് പിന്നിലെന്നുമാണ് ലിവിയ ജോസ് ആരോപിച്ചത്.

സാമ്പത്തിക തട്ടിപ്പ്, ആള്‍മാറാട്ടം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ നാരായണ ദാസ് 28 ലക്ഷത്തിന്റെ വഞ്ചനാ കേസില്‍ പ്രതിയായിരിക്കെയാണ് ഷീല സണ്ണി കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്. പിന്നീട് ഇയാള്‍ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇയാളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടില്ല. എന്നാല്‍ ഇയാളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button