തിരുവനന്തപുരം: ശബരിമലയിൽ മനിതി സംഘം ദർശനത്തിനെത്തിയ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷം. സ്ത്രീ പ്രവേശന വിഷയത്തിൽസര്‍ക്കാര്‍ കാണിക്കുന്നത് ബുദ്ധിശൂന്യതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു. ആര്‍എസ്എസിനു കലാപമുണ്ടാക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയെ കലാപകേന്ദ്രമാക്കാന്‍ ശ്രമിക്കരുത്. സമചിത്തതയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍. ശബരിമലയിലെ സര്‍ക്കാര്‍ നീക്കങ്ങളില്‍ പ്രതിപക്ഷത്തിന് ശക്തമായ പ്രതിഷേധമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Post Your Comments