ന്യൂഡൽഹി: വീട്ടമ്മമാരുടെ പ്രാധാന്യം ഉയർത്തിക്കാട്ടി സുപ്രീംകോടതി. കുടുംബത്തിലും സമൂഹത്തിലും വീട്ടമ്മമാരുടെ പ്രാധാന്യം വളരെ വലുതാണെന്ന് സുപ്രീം കോടതി പറഞ്ഞു.
Read Also: സംസ്ഥാനത്ത് ചൂട് ഉയരുന്നു: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യമന്ത്രി
വിചാരണ കോടതിയുടെ അനുമാനം തിരുത്തിയാണ് സുപ്രീംകോടതി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. 2006-ൽ ഉത്തരാഖണ്ഡിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് വിചാരണ കോടതിയുടെ അനുമാനം കോടതി തിരുത്തിയത്.
വരുമാനത്തേക്കാൾ വലുതാണ് വീട്ടമ്മയുടെ സേവനത്തിന്റെ വില. വീട്ടമ്മമാരുടെ പ്രാധാന്യത്തെക്കുറിച്ചുള്ള കോടതികളുടെ കാഴ്ചപ്പാട് ഉചിതമല്ല. ഉത്തരാഖണ്ഡ് വിചാരണ കോടതിയുടെ വിധിക്കെതിരെയായിരുന്നു കോടതിയുടെ പരാമർശം. വരുമാനം നേടുന്ന പങ്കാളിയേക്കാൾ പ്രധാനപ്പെട്ടതാണ് വീട്ടമ്മയുടെ ജോലി. വീട്ടമ്മമാരുടെ അസാന്നിധ്യത്തിൽ കുടുംബാംഗങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. മോട്ടോർ വാഹന അപകടത്തിന്റെ ക്ലെയിമുകൾ പരിഗണിക്കുമ്പോൾ വീട്ടമ്മയുടെ ജോലിയും സേവനവും പരിഗണിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
Read Also: സിനിമാ തിയേറ്ററിൽ കിടത്തിയ പെൺകുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ
Post Your Comments