ലക്നൗ: സംസ്ഥാനത്ത് അനധികൃതമായും അംഗീകാരമില്ലാതെയും പ്രവര്‍ത്തിക്കുന്ന മദ്രസകളെ കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മദ്രസകളുടെ വരുമാന സ്രോതസ്സുകള്‍ അന്വേഷിക്കും. നേരത്തെ നടത്തിയ സര്‍വേയില്‍ ഭൂരിഭാഗം മദ്രസകളും സംഭാവന തുകയാണ് തങ്ങളുടെ വരുമാന മാര്‍ഗമെന്ന് അറിയിച്ചിരുന്നു. സംസ്ഥാന അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന അംഗീകാരമില്ലാത്ത 1,500-ത്തിലധികം മദ്രസകള്‍ക്ക് സംഭാവന എവിടെ നിന്നുമാണ് ലഭിക്കുന്നതെന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. നേപ്പാള്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ജില്ലകളിലാകും പ്രത്യേക അന്വേഷണം നടത്തുക.
Read Also: കുന്തിരിക്കം ശേഖരിക്കാൻ കാട്ടിലേക്ക് പോയ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി
സിദ്ധാര്‍ത്ഥനഗര്‍, ബല്‍റാംപൂര്‍, ലഖിംപൂര്‍ ഖേരി, മഹാരാജ്ഗഞ്ച്, ബഹ്റൈച്ച്, ശ്രാവസ്തി എന്നീ ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ അന്വേഷണം നടത്തുക. സംസ്ഥാനത്ത് ഏകദേശം 8,500-ത്തിലധികം അംഗീകാരമില്ലാത്ത മദ്രസകളുണ്ടെന്നാണ് ആദ്യ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ വ്യക്തമായത്. ഇതില്‍ 7.64 ലക്ഷത്തോളം കുട്ടികളാണ് പഠിക്കുന്നത്.
സര്‍വേയില്‍ ചെലവുകള്‍ സംബന്ധിച്ച ചോദ്യത്തിനാണ് സംഭവാന കൊണ്ടാണ് ഇവ മുന്നോട്ട് പോകുന്നതെന്ന് 90 ശതമാനത്തോളം മദ്രസ അധികൃതരും അറിയിച്ചത്. ഇതിന്റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.
Post Your Comments