
തിരുവനന്തപുരം: ജില്ലാ സ്‌പോർട്‌സ് കൗൺസിൽ തിരഞ്ഞെടുപ്പിലേക്കുള്ള വിജ്ഞാപനം ഈ മാസം 26ന് പ്രസിദ്ധീകരിക്കും. 29 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. ജനുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ട് വരെ നാമനിർദ്ദേശപത്രിക പിൻവലിക്കാം. അന്തിമപട്ടിക അതേ ദിവസം വൈകിട്ട് അഞ്ചിന് പ്രസിദ്ധീകരിക്കും.
ജനുവരി 11ന് വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ ജില്ലാ വരണാധികാരിക്ക് ലഭിക്കണം. നാമനിർദ്ദേശപത്രിക ജില്ലാ വരണാധികാരിയുടെ ഓഫീസിൽ നിന്നും ഈ മാസം 26 മുതൽ 29 വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ രാവിലെ 11നും വൈകിട്ട് മൂന്നിനും ഇടയ്ക്ക് ലഭിക്കും. പൂരിപ്പിച്ച നാമനിർദ്ദേശപത്രികകൾ തപാൽ മുഖേനയോ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നേരിട്ടോ ജനുവരി 11ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് ലഭിക്കണം.
Post Your Comments