Latest NewsEducation & Career

കെ ടെറ്റ് ജനുവരി രണ്ടു വരെ അപേക്ഷിക്കാം

ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം സ്‌പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലം വരെ/സ്‌പെഷ്യൽ വിഷയങ്ങൾ-ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷയ്ക്ക് (കെ-ടെറ്റ്) വിജ്ഞാപനമായി. കാറ്റഗറി I & II പരീക്ഷകൾ ജനുവരി 27 നും കാറ്റഗറി III & IV പരീക്ഷകൾ ഫെബ്രുവരി രണ്ടിനും കേരളത്തിലെ വിവിധ സെന്ററുകളിലായി നടക്കും. കെ-ടെറ്റ് ജനുവരി 2019 ൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷയും, ഫീസും www.keralapareekshabhavan.in, ktet.kerala.gov.in വെബ്‌പോർട്ടൽ എന്നിവ വഴി ജനുവരി രണ്ട് വരെ നല്കാം.
ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ വിഭാഗത്തിനും 500 രൂപ വീതവും എസ്.സി./എസ്.റ്റി/പി.എച്ച്./ബ്ലൈൻഡ് വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്ക്കണം.

ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷ ഫീസ് അടയ്ക്കാം. ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസ്, ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ www.keralapareekshabhavan.in, ktet.kerala.gov.in ൽ ലഭ്യമാണ്. ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളൂ.

അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ചാൽ കഴിഞ്ഞാൽ പിന്നിട് തിരുത്തലുകൾ അനുവദിക്കില്ല. നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിനുമുമ്പ് ഡൗൺലോഡ് ചെയ്ത് വായിച്ചിരിക്കണം. പേര്, ജനനതിയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവയിൽ പിന്നീട് തിരുത്തലുകൽ അനുവദിക്കുന്നതല്ല. അഡ്മിറ്റ് കാർഡ് ജനുവരി 17 മുതൽ ഡൗൺലോഡ് ചെയ്യാം. കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി കെടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button