ന്യൂഡല്‍ഹി: വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിക്കാതെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. നീറ്റ് പരീക്ഷകൾക്ക് മാറ്റമില്ല. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് നേരത്തെ നിശ്ചയിച്ച തീയതിയില്‍ തന്നെ നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. സെപ്റ്റംബര്‍ 12നാണ് നിലവിലെ പരീക്ഷാ തീയതി. ദീർഘനാളായിട്ടുള്ള വിദ്യാർത്ഥികളുടെ ആവശ്യമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഇതോടെ തള്ളിക്കളഞ്ഞത്.
Also Read:ഭാര്യയ്ക്ക് കാമുകനുണ്ടെന്ന് സംശയം: യുവതിയുടെ ഗുഹ്യഭാഗം തുന്നിക്കെട്ടി ഭർത്താവ്
നീറ്റ് പരീക്ഷ നടക്കുന്ന അതേ ആഴ്ചയില്‍ തന്നെയാണ് സി.ബി.എസ്.ഇയുടെ ഇംപ്രൂവ്മെന്റ് പരീക്ഷകളും നടക്കുന്നത്. അതുകൊണ്ട് തന്നെ നീറ്റ് മാറ്റണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. സെപ്റ്റംബര്‍ ആറാം തീയതി സി.ബി.എസ്.ഇ ബയോളജി, ഒൻപതാം തീയതി ഫിസിക്സ് എന്നീ വിഷയങ്ങളുടെ ഇംപ്രൂവ്മെന്റ് പരീക്ഷകളാണ് നടക്കുന്നത്.
എന്നാൽ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ക്ക് നീറ്റ് പരീക്ഷ തടസമാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് എന്‍.ടി.എ ഡയറക്ടര്‍ ജനറല്‍ വിനീത് ജോഷി പരീക്ഷ മാറ്റില്ലെന്ന് അറിയിച്ചത്. നീറ്റ് പരീക്ഷാ ശ്രമങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നിലവില്‍ പദ്ധതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീറ്റ് തീയതി ഇപ്പോള്‍ മാറ്റിയാല്‍ അത് പരീക്ഷ രണ്ട് മാസത്തോളം വൈകുന്നതിന് ഇടയാക്കുമെന്ന് നേരത്തെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരുന്നു.
Post Your Comments