തിരുവനന്തപുരം•വനിതാമതില്‍ ഫണ്ട് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ യു.ഡി.എഫ് എം.എൽ.എ കെ.സി.ജോസഫ് അവകാശ ലംഘന നോട്ടീസ് നൽകി.
വനിതാമതിലിന് സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കില്ലെന്ന നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഉറപ്പിനു വിരുദ്ധമായി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സ്പീക്കര്‍ക്ക് ആണ് നോട്ടീസ് നല്‍കിയത്.
ഹൈക്കോടതി നല്‍കിയ സത്യവാങ്മൂലത്തില്‍ വനിതാശിശുക്ഷേമ വകുപ്പു മുഖാന്തരം സര്‍ക്കാരിന്റെ ധനസഹായത്തോടെയും സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലും നടത്തുന്ന പരിപാടിയാണ് വനിതാ മതില്‍ എന്നാണു പറഞ്ഞിട്ടുള്ളത്. ഇത് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പിനു കടകവിരുദ്ധമാണെന്നും നോട്ടീസില്‍ പറയുന്നു
Post Your Comments