Bikes & ScootersLatest NewsAutomobile

കൂടുതൽ കരുത്ത് : പുതിയ ബജാജ് V15 പവര്‍ അപ്പ് വിപണിയിൽ

V15 പവര്‍ അപ്പ് വിപണിയിലെത്തിച്ച് ബജാജ്. സാധാരണ V15 ബൈക്കിനെ അപേക്ഷിച്ച് ഏറെ അപേക്ഷിച്ച് കൂടുതൽ സവിശേഷതകളുമായാണ് V15 പവര്‍ അപ്പ് എത്തുക. INS വിക്രാന്തിനെ ഓര്‍മ്മപ്പെടുത്തുന്ന പ്രത്യേക ‘V’ ചിഹ്നം, ബോഡി ഗ്രാഫിക്‌സ്,ബാക്ക്‌റെസ്റ്റ്‌, കൂടിയ കരുത്ത് എന്നിവയാണ് പ്രത്യേകതകൾ.

ബൈക്കിലെ 149.5 സിസി എഞ്ചിൻ 12.8 bhp കരുത്തും 13 Nm torque ഉം പരമാവധി സൃഷ്ടിക്കുന്നു. നിലവിലെ മോഡലിനെക്കാള്‍ 1 bhp കരുത്തും 0.3 Nm torqueഉം ഈ എൻജിനിൽ കൂടുതലാണ്. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഭാരം 137 കിലോ.

പ്രതിദിന ആവശ്യങ്ങള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ബൈക്ക് അനുയോജ്യമാണെന്ന് ബജാജ് അവകാശപ്പെടുന്നെങ്കിലും എബിഎസ് ഉൾപ്പെടുത്താത്തതു ഒരു പോരായ്മയായി കണക്കാക്കാം. 65,700 രൂപയാണ് V15 പവര്‍ അപ്പിന്റെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button