Latest NewsBikes & Scooters

ഇലക്ട്രിക് ഇരുചക്ര വാഹന നിർമാണത്തിലേക്ക് ചുവടുവെക്കാനൊരുങ്ങി ബജാജ്

ഇലക്ട്രിക് ഇരുചക്ര വാഹന നിർമാണത്തിലേക്ക് ചുവടുവെക്കാനൊരുങ്ങി ബജാജ്. ഇലക്ട്രിക് കാറുകളിലെ ടെസ്‌ലയെപോലെ ഇരുചക്ര വാഹനങ്ങളിലെ ടെസ്‌ലയാവുകായാണ് ബജാജിന്റെ ലക്ഷ്യമെന്നു മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ് അറിയിച്ചു. അടുത്ത വർഷം അര്‍ബനൈറ്റ് എന്ന പേരിൽ ഇലക്ട്രിക് ബൈക്കുകളുടെ നിര്‍മാണം ആരംഭിക്കുവാനാണ് ബജാജ് ലക്ഷ്യമിടുന്നത്.

സ്റ്റൈലിഷിനൊപ്പം കൂടുതല്‍ സുരക്ഷയും അധിക മൈലേജും ഉറപ്പാക്കുന്ന ഇലക്ട്രിക് ബൈക്കുകളും സ്‌കൂട്ടറുകളുമായിരിക്കും പുറത്തിറക്കുക.കമ്മ്യൂട്ടര്‍ ബൈക്കുകളും പെര്‍ഫോമന്‍സ് ബൈക്കുകളും കരുത്തേറിയ സ്‌കൂട്ടറുകളും ഇലക്ട്രിക് ഇരുചക്ര വാഹന ശ്രേണിയിൽ ബജാജ് അവതരിപ്പിക്കും. 2020-ഓടെ വിവിധ മോഡലിലുള്ള ബജാജ് ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിൽ ഓടിത്തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button