ഇന്ത്യയിൽ 2019 സാമ്പത്തിക വര്‍ഷത്തില്‍ വൻ നേട്ടത്തോടെ മുന്നേറി മുച്ചക്രവാഹനവിപണി. സാമ്പത്തിക വർഷം തുടങ്ങിയ ഏപ്രിലിലെ വില്‍പ്പനയില്‍ വിവിധ കമ്പനികൾ 63 ശതമാനം വളര്‍ച്ചയാണ് നേടിയത്. ഈ മാസമാകട്ടെ 97,304 ഓട്ടോറിക്ഷകൾ വിൽക്കാനും കമ്പനികൾക്ക് സാധിച്ചു. കഴിഞ്ഞ വർഷത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ മുച്ചക്രവിപണി 30 ശതമാനം വളര്‍ച്ച നേടിയതായും , 10 ലക്ഷം യൂണിറ്റ് വാഹനങ്ങൾ ആകെ വിറ്റഴിച്ചതായും കാണാൻ സാധിക്കുന്നു. ആഭ്യന്തര വില്‍പ്പനയ്ക്ക് സമാനമായി കയറ്റുമതിയിലും മുച്ചക്ര വാഹനവിപണി നേട്ടം കൊയ്തു.
ബജാജ് ഓട്ടോ, പിയാജിയോ, ടിവിഎസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയാണ് ഇന്ത്യയിലെ പ്രധാന നിര്‍മ്മാണ കമ്പനികള്‍ എങ്കിലും ബജാജ് തന്നെയാണ് ഇപ്പോഴും ഇന്ത്യക്കാരുടെ ഇഷ്ട ഓട്ടോറിക്ഷ. ഇത് തന്നെയാണ് കമ്പനിയെ ഒന്നാം സ്ഥാനത്ത് എത്തിച്ചതും. 84 ശതമാനം വര്‍ദ്ധനവാണ് ഏപ്രില്‍ മാസത്തില്‍ മാത്രം ബജാജ് ഓട്ടോ നേടിയത്. അതേസമയം ടിവിഎസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവരെ പിന്തള്ളി പിയാജിയോ രണ്ടാം സ്ഥാനം സ്വന്തമാക്കി.
ഓട്ടോറിക്ഷകളുടെ വില്‍പ്പന വളർച്ച തൊഴിലില്ലായ്ക്കുളള വലിയ പരിഹാരം കൂടിയായാണ് മാര്‍ക്കറ്റിങ് രംഗത്തുളളവര്‍ കാണുന്നത്. കൂടാതെ ആഭ്യന്തര വിപണിക്കൊപ്പം കയറ്റുമതികൂടി കുതിക്കുന്നതോടെ രാജ്യത്ത് വൻ പ്രതീക്ഷയാണ് മുച്ചക്ര വിപണി നല്‍കുന്നത്.
Post Your Comments