Latest NewsAutomobilePhoto Story

കാത്തിരിപ്പുകൾക്ക് വിരാമം : ക്യൂട്ട് വിപണിയിലേക്ക്

കാത്തിരിപ്പുകൾക്ക് വിരാമമിട്ടു ബജാജിന്റെ  ക്യൂട്ട് അടുത്തമാസം മുതൽ ഇന്ത്യൻ വിപണിയിലേക്ക്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്പാണ് ഇവനെ ബജാജ് അവതരിപ്പിച്ചത് എന്നാൽ സുരക്ഷയുടെ പേരിലെ  പൊതുതാല്‍പര്യ ഹര്‍ജി ഇന്ത്യൻ അരങ്ങേറ്റം വൈകിപ്പിച്ചു. തുടർന്നുള്ള നിയമ പോരാട്ടത്തിനൊടുവിൽ നിയമക്കുരുക്കെല്ലാം ഒഴിവാക്കി സ്വാതന്ത്രനായാണ് ബജാജ് ക്യൂട്ട് എത്തുന്നത്.

BAJAJ QUTE

216 സിസി സിംഗിള്‍ സിലിണ്ടര്‍ ഡിടിഎസ്‌ഐ പെട്രോള്‍ എന്‍ജിൻ 18 എച്ച്‌പി കരുത്തും 20 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിച്ച് നിരത്തിൽ ഇവന് കരുത്തു നൽകുന്നു. 4 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമാണുള്ളത്. മണിക്കൂറില്‍ 70 കിലോമീറ്ററാണ് പരമാവധി വേഗം. 35 കിലോമീറ്ററാണ് കമ്പനി വാഗ്‌ദാനം ചെയുന്ന ഇന്ധന ക്ഷമത. 2,752 എംഎം ആണ് വാഹനത്തിന്റെ നീളം. വീതി 1,312 എംഎം, ഉയരം 1,652 എംഎം, വീല്‍ബേസ് 1,925 എംഎം.ടേണിംഗ് റേഡിയസ് 3 മീറ്റര്‍. നാല് പേര്‍ക്ക് സുഖമായി ഇതിൽ യാത്ര ചെയ്യാൻ സാധിക്കുന്നു.

BAJAJ QUTE

കേരളത്തിലും തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുമായിരിക്കും ബജാജ് ക്യൂട്ട് ആദ്യഘട്ടത്തില്‍ വില്‍പനക്കെത്തുക. തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ഇതിനകം തന്നെ ക്യൂട്ടിനെ ബജാജ് കൈമാറി തുടങ്ങിയിട്ടുണ്ട്. 35 മുതല്‍ 40 ക്യൂട്ടുകളെ ഓരോ ഡീലര്‍ഷിപ്പിനും ആദ്യഘട്ടത്തില്‍ നല്‍കാനാണ് കമ്ബനി തീരുമാനം ഇതിലൂടെ രജിസ്ട്രേഷന്‍ നടപടികള്‍ വേഗത്തിലാക്കുവാൻ സാധിക്കും.

Bajaj Qute

നിലവിലെ ഓട്ടോറിക്ഷകള്‍ക്ക് പകരം സിറ്റി ഡ്രൈവിംഗിന് ഉപയോഗിക്കുന്നതിനാണ് വാഹനത്തെ  രൂപകല്‍പ്പന ചെയ്തതിരുക്കുന്നത്. തുടക്കത്തില്‍ ആര്‍ഇ60 എന്നു വിളിച്ചിരുന്ന ക്യൂട്ട് ത്രീ വീലറിന്റെ എല്ലാ സവിശേഷതകളുമുള്ള നാലുചക്ര വാഹനമാണ്. വാണിജ്യ ആവശ്യങ്ങള്‍ക്കായിരിക്കും തുടക്കത്തില്‍ ക്യൂട്ടിനെ വിപണിയിലെത്തിക്കുക ശേഷം പാസഞ്ചര്‍ വിപണിയിലേക്ക് ഒരു വേരിയന്റ് അവതരിപ്പിക്കും. രണ്ട് ലക്ഷം രൂപയായിരിക്കും പ്രതീക്ഷിക്കുന്ന ഓണ്‍റോഡ്‌ വില.

Bajaj Qute

കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ ഫീച്ചറുകളുടെ അഭാവത്തെയും തുടര്‍ന്നുള്ള ആശങ്കകളും കണക്കിലെടുത്ത് ഇത്തരം വാഹനങ്ങളുടെ (ക്വാഡ്രിസൈക്കിള്‍) വില്‍പ്പനയ്ക്ക് അനുമതി നല്‍കിയിരുന്നില്ല. അതിനാല്‍ കാര്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടാനും ഈ വാഹനം അര്‍ഹത നേടിയിരുന്നില്ല. ശേഷം കേന്ദ്രം ക്വാഡ്രിസൈക്കിള്‍ എന്ന പുതിയ വാഹന കാറ്റഗറി സൃഷ്ടിച്ചതോടെ വാണിജ്യ വാഹന സെഗ്മെന്റില്‍ വില്‍പ്പന നടത്താനാണ് ബജാജ് ക്യൂട്ടിന് അനുമതി നല്‍കിയിരിക്കുന്നത്.

Bajaj Qute

Also read : നവീകരിച്ച ഹോണ്ട ഏവിയേറ്റര്‍ ഇന്ത്യന്‍ വിപണിയില്‍

Bajaj Qute

Bajaj Qute

Bajaj Qute

shortlink

Related Articles

Post Your Comments

Related Articles


Back to top button