Latest NewsAutomobilePhoto Story

യുവാക്കളെ ഞെട്ടിച്ച് പുത്തൻ ബജാജ് പള്‍സര്‍ 150 വിപണിയിൽ

യുവാക്കളെ ഞെട്ടിച്ച് ഇരട്ട ഡിസ്ക് ബ്രേക്കുമായി പുത്തൻ 2018 പള്‍സര്‍ 150യെ വിപണിയിൽ എത്തിച്ച് ബജാജ്.  പൾസർ 180ക്ക് സമാനമായ രൂപം. മുന്നില്‍ 260 mm  പിന്നില്‍ 230 mm ഡിസ്‌ക് ബ്രേക്കുമാണ് പ്രധാന പ്രത്യേകത. അതേസമയം ഏപ്രില്‍ ഒന്നിന് ശേഷം വിപണിയില്‍ എത്തുന്ന പുതിയ ഇരുചക്ര വാഹനങ്ങള്‍ക്ക് (125 സിസിക്ക് മേലെ) എബിഎസ് നിര്‍ബന്ധമാണ്. എന്നാൽ ഈ ബൈക്കിന് എബിഎസ് പിന്തുണ ഇല്ല. എങ്കിലും 2019 ഏപ്രില്‍ ഒന്നിന് മുമ്പ് നിലവിലുള്ള മോഡലുകളില്‍ നിര്‍മ്മാതാക്കള്‍ എബിഎസ് പിന്തുണ നല്‍കിയിരിക്കണം.

ചിത്രം കടപ്പാട്(PICTURE COURTESY) ; ബജാജ് വെബ്സൈറ്റ് (bajajauto.com

എൻജിനിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. നിലവിലുള്ള 149 സിസി ഒറ്റ സിലിണ്ടര്‍ രണ്ടു വാല്‍വ് എഞ്ചിൻ 14.85 bhp കരുത്തും 12.5 Nm ടോര്‍ക്കും സൃഷ്ടിച്ച് പുതിയ പൾസർ 150ക്ക് നിരത്തിൽ മികച്ച കരുത്ത് നൽകുന്നു. ബ്ലാക്-ബ്ലൂ, ബ്ലാക്-റെഡ്, ബ്ലാക്-ക്രോം എന്നീ മൂന്ന് ഇരട്ട നിറങ്ങളിൽ ലഭിക്കുന്ന ബൈക്കിന്റെ ഒറ്റ ഡിസ്‌ക് ബ്രേക്ക് പതിപ്പിനു 73,626 രൂപയും,ഇരട്ട ഡിസ്‌ക് ബ്രേക്ക് പതിപ്പിന് 78,016 രൂപയുമാണ് ഡൽഹി എക്‌സ്‌ഷോറൂം വില.

ചിത്രം കടപ്പാട്(PICTURE COURTESY) ; ബജാജ് വെബ്സൈറ്റ് (bajajauto.com

ഹോണ്ട സിബി യുണിക്കോണ്‍ 160, ടിവിഎസ് അപാച്ചെ RTR 160, പുതിയ ഹോണ്ട എക്‌സ് ബ്ലേഡ് മോഡലുകളാണ് നിരത്തിൽ പുതിയ പള്‍സര്‍ 150യുടെ മുഖ്യ എതിരാളികള്‍.

ചിത്രം കടപ്പാട്(PICTURE COURTESY) ; ബജാജ് വെബ്സൈറ്റ് (bajajauto.com
ചിത്രം കടപ്പാട്(PICTURE COURTESY) ; ബജാജ് വെബ്സൈറ്റ് (bajajauto.com
ചിത്രം കടപ്പാട്(PICTURE COURTESY) ; ബജാജ് വെബ്സൈറ്റ് (bajajauto.com
ചിത്രം കടപ്പാട്(PICTURE COURTESY) ; കാര്‍ടോക് (www.cartoq.com)

shortlink

Related Articles

Post Your Comments

Related Articles

Back to top button