തിരുവനന്തപുരം: വനിതാമതിലിനെ മുന്‍നിര്‍ത്തി സി.പി.എമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്നാരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും തുടര്‍ന്നുള്ള രണ്ട് ദിവസം സംസ്ഥാന കമ്മിറ്റി യോഗവുമാണ് നടക്കുന്നത്. വനിത മതിലുമായി ബന്ധപ്പെട്ട ചര്‍ച്ചകളായിരിക്കും പ്രധാന അജണ്ട.
വനിത മതിലിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചത് കൊണ്ട് തുടര്‍ പ്രചരണ പരിപാടികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നേതൃയോഗങ്ങളില്‍ നടക്കും. എന്‍.എസ്.എസ് നിലപാടിനെതിരെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്ന് വരാനാണ് സാധ്യത.
Post Your Comments