Latest NewsKerala

വനിതാമതില്‍ മുറിഞ്ഞെന്ന പ്രചരണം : റെക്കോഡ്‌സ് ഫോറത്തിന്റെ നിലപാട് ഇങ്ങനെ

തിരുവനന്തപുരം : വനിതാമതില്‍ റെക്കോഡിനായുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഇതുവരെ വനിതാ മതില്‍ മുറിഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറം അധികൃതര്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ വനിതാമതില്‍ മുറിഞ്ഞെന്ന് വ്യാപക പ്രചരണം നടക്കുന്നതിനിടയിലാണ് യു.ആര്‍എഫ് അധികൃതരുടെ നിരീക്ഷണം. സാധാരണഗതിയില്‍ സംഭവം നടന്ന് 15 ദിവസത്തിനുള്ളില്‍ റെക്കോഡ് നല്‍കാറുണ്ട്. എന്നാല്‍ 620 കിലോമീറ്റര്‍ വനിതാ മതില്‍ ചുരുങ്ങിയ സമയം കൊണ്ട് പരിശോധിയ്ക്കുക പ്രാവര്‍ത്തികമല്ല. അതിനാല്‍ ഈ പരിശോധന പൂര്‍ത്തിയാക്കാന്‍ ഒരു മാസം വേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button