![](/wp-content/uploads/2019/01/women-1.jpg)
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ വനിതാ മതിലിനു ഗിന്നസ് അംഗീകാരമില്ല. മതില്‍ പൊളിഞ്ഞുവെന്ന സോഷ്യല്‍ മീഡിയ പ്രചരണമാണ് സര്‍ക്കാര്‍ മോഹത്തിന് തിരിച്ചടിയാകുന്നത്. വനിതാമതിലിന് തീരുമാനിച്ചതിനു പിന്നാലെ സര്‍ക്കാര്‍ യു.കെ ആസ്ഥാനമായ ഗിന്നസ് അധികൃതരെ സമീപിച്ചെങ്കിലും സമയക്കുറവു കാരണം അവര്‍ അസൗകര്യം അറിയിച്ചിരുന്നു.
ഇതിനുപിന്നാലെ റെക്കോഡിനായി കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മില്യന്‍ റെക്കോഡിനെ സമീപിച്ചതായാണ് സൂചന. റെക്കോഡിനായി പണം നൽകിയതായും ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വനിതാമതില്‍ ദിവസം ഇന്ത്യന്‍ ഏജന്‍സിയുടെ പ്രതിനിധികള്‍ തിരുവനന്തപുരത്തെത്തി. 15 ദിവസത്തിനകം ഇന്ത്യന്‍ മില്യന്‍ റെക്കോഡ് നല്‍കാമെന്നായിരുന്നു കരാര്‍. മതില്‍ തകര്‍ന്നതായി പ്രചാരമുണ്ടായാല്‍ റെക്കോഡ് നല്‍കുന്നത് പുനപ്പരിശോധിക്കുമെന്നും അറിയിച്ചു.
സാമൂഹ്യമാധ്യമങ്ങളില്‍ മതില്‍ തകര്‍ന്നതായി ചിത്രങ്ങള്‍ സഹിതം പ്രചരിക്കുന്നതിനാല്‍ ഈ ഏജന്‍സി നല്‍കുമെന്നു കരുതിയ റെക്കോഡും കിട്ടാത്ത സ്ഥിതിയായി. മനോരമ അടക്കമുള്ള പത്രങ്ങളിലും സോഷ്യൽ മീഡിയയിലും മതിൽ പൊളിഞ്ഞത് ചിത്രങ്ങൾ സഹിതം വന്നിരുന്നു.വനിതാ മതിലിന് റെക്കോര്‍ഡ് തരപ്പെടുത്താന്‍ റെക്കോഡ് ബുക്കുകള്‍ ഇറക്കുന്ന പല ഏജന്‍സികളെയും സര്‍ക്കാര്‍ സമീപിച്ചതായാണ് സൂചന.
എല്ലാ വര്‍ഷവും ജൂണില്‍ ലോക റെക്കോഡിന്റെ പേരില്‍ ബുക്ക് ഇറക്കുന്ന ഏജന്‍സികളാണിവ.വനിതാ മതിലിന് റെക്കോര്‍ഡ് തരപ്പെടുത്താന്‍ റെക്കോഡ് ബുക്കുകള്‍ ഇറക്കുന്ന പല ഏജന്‍സികളെയും സര്‍ക്കാര്‍ സമീപിച്ചതായാണ് സൂചന. എല്ലാ വര്‍ഷവും ജൂണില്‍ ലോക റെക്കോഡിന്റെ പേരില്‍ ബുക്ക് ഇറക്കുന്ന ഏജന്‍സികളാണിവ.
Post Your Comments