
ആലപ്പുഴ: യുഡിഎഫിന് സര്‍വ്വ നാശം സംഭവിക്കാന്‍ പോകുന്നുവെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്‍ഡിഎഫിന് ഒരു ചുക്കും സംഭവിക്കില്ല.യുഡിഎഫില്‍ നിന്ന് വോട്ടുകള്‍ എന്‍ഡിഎയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.ദേവസ്വം ബോര്‍ഡുകളിലും ക്ഷേത്രങ്ങളിലും സവർണ്ണാധിപത്യമെന്നും അയ്യപ്പ സംഗമത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല സമരത്തിന് പിന്നില്‍ സവര്‍ണ ലോബിയാണെന്നും അദ്ദേഹം പറഞ്ഞു.
‘എന്നെ പലരും നിലപാടില്ലാത്തവന്‍ എന്ന് പറയുന്നു. എനിക്ക് മാത്രമേ നിലപാടുള്ളു. ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്നുവെങ്കില്‍ അതിന് കാരണക്കാരന്‍ മുഖ്യമന്ത്രിയല്ല, നാമജപക്കാരാണ്. സമരം തുടങ്ങിയത് ഞങ്ങളോട് ചോദിച്ചല്ല.ഒരു രാജാവും, തന്ത്രിയും ചങ്ങനാശ്ശെരിയുമാണ് സമരത്തിന് പിന്നില്‍.’ കേരള സര്‍ക്കാരിന് ഒരു തെറ്റും സംഭവിച്ചിട്ടില്ല. സുപ്രിം കോടതി വിധി നടപ്പാക്കുക എന്ന കടമ ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും വെള്ളാപ്പള്ളി.
സര്‍ക്കാരല്ല ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്‍. വനിതാ മതിലിന്റെ പിറ്റേദിവസം സ്ത്രീകളെ കയറ്റിയത് പിണറായിയുടെ ബുദ്ധിയല്ല. അദ്ദേഹത്തിന് അങ്ങനെ ഒരു അബദ്ധം പറ്റില്ല.-വെള്ളാപ്പള്ളി പറഞ്ഞു.
Post Your Comments