ന്യൂഡല്‍ഹി : തീഹാര്‍ ജയിലില്‍ പ്രത്യേക സെല്‍ വേണമെന്ന് ആവശ്യപ്പെട്ട് അഗസ്റ്റ വെസ്റ്റ്‍ലാന്‍റ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേല്‍ ദില്ലി സിബിഐ കോടതിയില്‍ അപേക്ഷ നല്‍കി. മിഷേലിനെ ദില്ലി സിബിഐ കോടതി പത്ത് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനെ തുടര്‍ന്നാണ് തീഹാര്‍ ജയിലിലേക്ക് മാറ്റിയത്. തീഹാര്‍ ജയിലില്‍ വിദേശിക്ക് വേണ്ട സൗകര്യം ഉറപ്പാക്കണമെന്ന് മിഷേലിന്‍റെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം മിഷേലിന്‍റെ ജാമ്യാപേക്ഷയില്‍ നാളെ കോടതി വിധി പറയും.
14 ദിവസത്തേക്ക് കൂടി ക്രിസ്റ്റ്യന്‍ മിഷേലിനെ കസ്റ്റഡിയില്‍ വേണമെന്ന സിബിഐ ആവശ്യം കോടതി തളളിയിരുന്നു. മിഷേലിനെ ചോദ്യം ചെയ്യലിന് വിധേയമാക്കിയിട്ടും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം സിബിഐ മുന്നോട്ട് വെച്ചത്. എന്നാല്‍ കസ്റ്റഡി ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷ പിന്നീട് പരിഗണിക്കാന്‍ കോടതി മാറ്റിയിരിക്കുകയാണ്.
അഗസ്റ്റ വെസ്‍റ്റ്‍ലാന്‍റില്‍ നിന്നും 225 കോടി രൂപ അനധികൃതമായി കൈപ്പറ്റി വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന കുറ്റമാണ് ക്രിസ്റ്റ്യന്‍ മിഷേലിനെതിരെ ചുമത്തിയിരിക്കുന്നത്. പന്ത്രണ്ട് വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറിലാണ് അഗസ്റ്റ വെസ്‍റ്റലാന്‍റുമായി ഇന്ത്യ 2010 ല്‍ ഒപ്പിട്ടത്.
Post Your Comments