ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലികോപ്റ്റർ അഴിമതി കേസിൽ ആയുധ വ്യാപാരി ക്രിസ്റ്റെയ്ൻ മിഷേലിന് ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി. അഗസ്റ്റ വെസ്റ്റ് ലാൻഡ് വി വി.ഐ.പി ഹെലികോപ്റ്റർ ഇടപാടിൽ വിചാരണ നേരിടുകയാണ് മിഷേൽ. ജസ്റ്റിസ് മുകേഷ് ഗുപ്തയാണ് വിധി പ്രഖ്യാപിച്ചത്. ചൊവ്വാഴ്ചയാണ് കോടതി മിഷേലിന് ജാമ്യം നിഷേധിച്ചത്.
തിഹാർ ജയിലിലെ താമസത്തിൽ തനിക്ക് കൊറോണ വൈറസ് ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് മിഷേൽ ജാമ്യത്തിനപേക്ഷിച്ചത്. എന്നാൽ, മിഷേലിനെ താമസിപ്പിച്ചിരിക്കുന്നത് പ്രത്യേകം ഒരു സെല്ലിലാണെന്ന് കോടതി നിരീക്ഷിച്ചു.
ബാരക്കിലോ ഡോർമിറ്ററിയിലോ അല്ലാതെ ഏകാന്തവാസമായതിനാൽ, കോവിഡ് ബാധ ഉണ്ടാകാനുള്ള സാധ്യതയില്ലെന്ന് ചൂണ്ടിക്കാണിച്ച് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനു വേണ്ടി അഡ്വക്കേറ്റ് ഡി.പി സിങ്ങാണ് ഹാജരായത്.
Post Your Comments