Latest NewsIndia

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസുമായി ബന്ധമുള്ള ഗൾഫ് വ്യവസായിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

വിചാരണയ്ക്കിടെ എൻഫോഴ്സ്മെന്റ് അഭിഭാഷകർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇയാൾ അന്വേഷണവുമായി സഹകരിക്കാൻ കൂട്ടാക്കിയില്ല.

ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസുമായി ബന്ധമുള്ള ഗൾഫ് വ്യവസായിക്കെതിരെ പ്രത്യേക സിബിഐ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവർത്തിച്ചുള്ള ആവശ്യം പരിഗണിച്ചാണ് പ്രത്യേക സിബിഐ കോടതി ജഡ്ജി അരവിന്ദ് കുമാർ വാറന്റ് പുറപ്പെടുവിച്ചത്. വിദേശ വ്യവസായിയായ ഒമർ അൽ ബൽഷറാഫിനെതിരെയാണ് വാറന്റ്. വിചാരണയ്ക്കിടെ എൻഫോഴ്സ്മെന്റ് അഭിഭാഷകർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇയാൾ അന്വേഷണവുമായി സഹകരിക്കാൻ കൂട്ടാക്കിയില്ല.

അന്വേഷണവുമായി ഇയാൾ സഹകരിക്കാത്തത് നിയമത്തോടുള്ള അവഹേളനമായി സിബിഐ കോടതി വിലയിരുത്തി. അന്വേഷണത്തിന്റെ സുഗമമായ പുരോഗതിക്ക് അൽ ബൽഷറാഫിന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് അറിയാവുന്ന വിവരങ്ങൾ പങ്ക് വെയ്ക്കാൻ ഇദ്ദേഹം മനപ്പൂർവം തയ്യാറായില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button