Latest NewsIndia

സി.ബി.ഐ ഉദ്യോഗസ്ഥര്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഭീഷണിപ്പെടുത്തി: അഭിഭാഷകന്‍

തിഹാര്‍ ജയിലില്‍ ക്രിസ്റ്റ്യന്‍ മിഷേലിന് പ്രത്യേക സെല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആയിരുന്നു അഭിഭാഷകന്‍ ഈ വിവരം കോടതിയില്‍ വെളിപ്പെടുത്തിയത്.

ഡല്‍ഹി: ക്രിസ്റ്റ്യന്‍ മിഷേലിനെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായി അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസില്‍ ജയിലില്‍ കഴിയുന്ന ക്രിസ്റ്റ്യന്‍ മിഷേലിനെ ലണ്ടനില്‍വച്ച് സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് മിഷേലിന്റെ അഭിഭാഷകന്‍ പറഞ്ഞത്. പട്യാല ഹൗസ് കോടതിയെ ആണ് അഭിഭാഷകന്‍ ഈ വിവരം അറിയിച്ചത്.

തിഹാര്‍ ജയിലില്‍ ക്രിസ്റ്റ്യന്‍ മിഷേലിന് പ്രത്യേക സെല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആയിരുന്നു അഭിഭാഷകന്‍ ഈ വിവരം കോടതിയില്‍ വെളിപ്പെടുത്തിയത്. തിഹാര്‍ ജയിലില്‍ മലമൂത്ര വിസര്‍ജനത്തിനുപോലും സ്വകാര്യത ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മിഷേല്‍ കോടതിയെ സമീപിച്ചിട്ടുള്ളത്. എന്നാല്‍, ഇത്തരം ഒരു ആരോപണം വളരെ അടിസ്ഥാന രഹിതമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. കൂടാതെ രാജ്യത്തിന് ചീത്തപ്പേരുണ്ടാക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button