
ഷാർജ: ജയിലിൽ കഴിയുന്ന പ്രതിയുടെ ആഗ്രഹം സാധിച്ചുകൊടുത്ത് ഷാർജ പോലീസ്. മകന്റെ പന്ത്രണ്ടാം പിറന്നാൾ കുടുംബത്തോടൊപ്പം ആഘോഷിക്കണമെന്ന യുവാവിന്റെ ആഗ്രഹമാണ് ഷാർജ പോലീസ് സാധിച്ച് നൽകിയത്. പ്രതിയുടെ മകനെയും കുടുംബത്തെയും ജയിലിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പിറന്നാൾ ആഘോഷം. ഷാർജ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരായ കേണൽ അഹമ്മദ് സഹീൽ, വനിതാ ജയിൽ ഡയറക്ടർ കേണൽ മോണ സൊറൂർ എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു.
Post Your Comments