ഷാർജ: റമദാനിൽ ഷാർജയിൽ അറസ്റ്റിലായത് 200 ൽ അധികം ഭിക്ഷാടകർ. മാർച്ച് പകുതിയോടെ ഭിക്ഷാടന വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചതിന് ശേഷം എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി 222 യാചകരെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ട്.
ഭിക്ഷാടനം സമൂഹത്തിന്റെയും രാജ്യത്തിന്റെയും പ്രതിച്ഛായക്കും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അധികൃതർ വ്യക്തമാക്കി. ഭിക്ഷാടനം നിയമവിരുദ്ധമാണെന്നും അധികൃതർ അറിയിച്ചു. 2018-ലെ 9-ാം നമ്പർ ഫെഡറൽ നിയമപ്രകാരം ഭിക്ഷാടനം നടത്തുന്നത് ശിക്ഷാർഹമാണ്. യാചകരുടെ അഭ്യർത്ഥനകളോട് പ്രതികരിക്കരുതെന്നും അവരോട് സഹതാപം കാണിക്കരുതെന്നും ഷാർജ പോലീസ് അഭ്യർത്ഥിച്ചു.
Post Your Comments