ഷാർജ: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി ഷാർജ പോലീസ്. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാൽ, അത്യാവശ്യമല്ലാതെ രാജ്യത്തിന്റെ കിഴക്കൻ മേഖലയിലേക്ക് പോകരുതെന്ന് ഷാർജ പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ചില മേഖലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. യുഎഇ നിവാസികൾ അതീവ ജാഗ്രത പുലർത്തണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
വിവിധ സ്ഥലങ്ങളിൽ പെയ്ത ശക്തമായ മഴയിൽ താഴ്ന്ന മേഖലകൾ വെള്ളത്തിലായി. ഖോർഫക്കാൻ, ഫുജൈറ വാദി സഹം, റാസൽഖൈമ വാദി മംദൂഹ് എന്നിവിടങ്ങളിൽ റോഡുകളിലടക്കം വലിയ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ചെയ്തു. ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ദൂരക്കാഴ്ച കുറയാനിടയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വാദികളിൽ നിന്നു വിട്ടുനിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Post Your Comments