ന്യൂഡല്‍ഹി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും കോണ്‍ഗ്രസ് അപമാനിക്കുകയാണെന്ന്. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ സൈന്യത്തിനെതിരെയും ഇലക്ട്രോഷിക് വോട്ടിംഗ് യന്ത്രങ്ങളുടെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ഇതാണുണ്ടായതെന്നും മോദി ആരോപിച്ചു.വോട്ടിംഗ് യന്ത്രത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് സൗകര്യംപോലെ നിലപാടു മാറ്റുകയാണ്. എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കു മുമ്ബും പ്രശ്നങ്ങളുണ്ടാക്കി വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ചു സംശയങ്ങളുണ്ടാക്കും.
എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് അനുകൂലമാണെങ്കില്‍ അതേ വോട്ടിംഗ് യന്ത്രങ്ങളില്‍ നിന്നുള്ള ഫലം അവര്‍ അംഗീകരിക്കും. രാജ്യത്തെ ജനാധിപത്യത്തിന്റെ ശാക്തീകരണത്തിലൂടെ മാത്രമേ ഇത്തരം നീക്കങ്ങളെ മറികടക്കാന്‍ കഴിയൂ. വീഡിയോ കോണ്‍ഫറന്‍സ് മുഖേന തമിഴ്നാട്ടിലെ വെല്ലൂര്‍, കാഞ്ചീപുരം, വില്ലുപുരം, ചെന്നൈ എന്നിവിടങ്ങളിലെ ബിജെപി ബൂത്ത് തല പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments