കൊച്ചി: വന മേഖലകളില്‍ മരം മുറിക്കുമ്പോള്‍ പാലിക്കേണ്ട പ്രത്യേക നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. വനത്തെ ആരോഗ്യകരമാക്കി നിലനിര്‍ത്തുക, വനത്തിനു പുറത്തുള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നിവ പഠിക്കാനിായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിയോഗിച്ചവിദഗ്ധസമിതിയുടേതാണ് നിര്‍ദ്ദേശങ്ങള്‍. ഇതിനോടനുബന്ധിച്ച് വനത്തോടുചേര്‍ന്നുള്ള ഭൂമിയില്‍ കൃഷിയും മരംവെച്ചുപിടിപ്പിക്കലും ആവശ്യമാണെന്ന് വിദഗ്ധസമിതി അഭിപ്രായപ്പെട്ടു.
മരത്തടിക്കായി കാട്ടിലെ മരങ്ങള്‍ വളരെയധികം ചൂഷണം ചെയ്യപ്പെടുന്നുണ്ട്. അതേസമയം ഇത്തരത്തിലുള്ള രീതി പിന്തുടരാതെ വനത്തിനുപുറത്ത് പരിപാലിക്കുന്ന മരങ്ങളെ ആവശ്യാനുസരണം നിയന്ത്രിതമായ രീതിയില്‍ വെട്ടി, ഇതിനുസരിച്ച് പുതിയ മരങ്ങള്‍ നട്ടുപിടിപ്പിക്കണം എ്ന്നാണ് സമിതിയുടെ നിര്‍ദ്ദേശം. അതേസമയം ഈ രീതി പിന്തുടര്‍ന്നാല്‍ 2030-ഓടെ വനമേഖലയ്ക്കുപുറത്ത് ഹരിതമേഖല സൃഷ്ടിക്കാന്‍ കഴിയുമെന്ന് സമിതി നിര്‍ദ്ദേശിച്ചു .
കൂടാതെ ഓരോ പ്രദേശത്തെയും മണ്ണിനും പ്രകൃതിക്കും കാലാവസ്ഥയ്ക്കും ഇണങ്ങുന്ന മരങ്ങളും വിളകളുമാണ് നടേണ്ടത്. വനം വകുപ്പിന്റെ
റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് വിഭാഗം ഇവ കണ്ടെത്തണമെന്നും സമിതി പറയുന്നു. യോജിച്ച വിള ഏതാണെന്നു തിരഞ്ഞെടുക്കാന്‍ കര്‍ഷകര്‍ക്ക് അവസരം നല്‍കണം. തദ്ദേശ സ്ഥാപനാധികാരികളും കര്‍ഷകരും ചേര്‍ന്ന് യോജിച്ച വിളയിനങ്ങള്‍ കണ്ടെത്തണമെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments