Latest NewsKeralaNattuvarthaNewsIndiaInternational

കാവുകൾ സംരക്ഷിക്കണം, കാടുകൾ സൃഷ്ടിക്കണമെന്ന് മന്ത്രി എം ഗോവിന്ദൻ

കണ്ണൂര്‍: ഭൂമിയുടെ നിലനിൽപ്പിന് ഏറ്റവും വേണ്ടപ്പെട്ട ഘടകമാണ് മരങ്ങൾ. ലോകം നേരിടുന്ന എല്ലാ വെല്ലുവിളികൾക്കും പരിഹാരമായി കാടുകള്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാവണമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ആരംഭിക്കുന്ന ലിറ്റില്‍ ഫോറസ്റ്റ് ചലഞ്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാടിന്റെയും മരങ്ങളുടെയും അവശ്യകത ഏറ്റവും നന്നായിട്ടറിയുന്നത് നമ്മൾ മലയാളികൾക്ക് തന്നെയാണ്.

Also Read:കോവിഡ് മരണം : സംസ്ഥാനത്ത് അനാഥരായ കുട്ടികളുടെ കണക്കുകൾ പുറത്ത് വിട്ട് സർക്കാർ

കാവുകള്‍ ഏറെ പ്രധാനപ്പെട്ടതാണ്. വിശ്വാസത്തിന്റെ പേരില്‍ പഴമക്കാര്‍ കാവുകളിലെ മരങ്ങള്‍ സംരക്ഷിക്കുന്നുണ്ട്. അന്തരീക്ഷ മലിനീകരണം ഏറി വരുന്ന സാഹചര്യത്തില്‍ ഇന്ന് മരങ്ങള്‍ നട്ടുവളര്‍ത്തുന്നതിന് ബോധപൂര്‍വ്വമായ ശ്രമം ആവശ്യമാണ്. മഴസംഭരണികള്‍ സ്ഥാപിച്ചുകൊണ്ട് ജലം ശേഖരിച്ച്‌ നിര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. പെയ്യുന്ന മഴയും ശുദ്ധ ജലവുമെല്ലാം വെറുതെ കടലിലേക്ക് ഒഴുകിപ്പോവുകയാണ്. ലിറ്റില്‍ ഫോറസ്റ്റ് ചലഞ്ചിലൂടെ ജില്ലയിലെ 100 കേന്ദ്രങ്ങളില്‍ ചെറിയ വനങ്ങള്‍ ഒരുക്കാനാണ് ജില്ലാ പഞ്ചായത്ത് കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി രണ്ട് മുതല്‍ അഞ്ച് സെന്റ് വരെയുള്ള ഭൂമിയില്‍ 400 മുതല്‍ 1000 വരെ ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തും. മത്സരമായാണ് ലിറ്റില്‍ ഫോറസ്റ്റ് ചലഞ്ച് സംഘടിപ്പിക്കുന്നത്. വര്‍ഷത്തില്‍ പരിശോധന നടത്തി മാതൃകാ വനം സൃഷ്ടിക്കുന്നവര്‍ക്ക് പുരസ്‌കാരം നല്‍കും. വ്യക്തികള്‍, സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് പങ്കെടുക്കാം. ലിറ്റില്‍ ഫോറസ്റ്റ് ചലഞ്ചിനുള്ള വൃക്ഷത്തൈകളും ചെറുവനങ്ങള്‍ക്ക് വേലിയൊരുക്കുന്നതിനുള്ള സഹായവും ജില്ലാ പഞ്ചായത്ത് നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. മരങ്ങളാണ് ഭൂമിയുടെ നട്ടെല്ല്. നമുക്ക് നിവർന്നു നിൽക്കാൻ ആ മരങ്ങൾ കൂടിയേ തീരൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button