Latest NewsKerala

എ. കെ. ജി. സെന്‍റര്‍ സീല്‍ ചെയ്യുമെന്ന് എ എന്‍ രാധാകൃഷ്ണന്‍

കൊച്ചി:  ബിജെപി സര്‍ക്കാരെന്നത് സാധ്യമായാല്‍ പിണറായിയേയും കൊടിയേരി ബാലകൃഷ്ണനേയും ഉള്‍പ്പെടെ പുറത്താക്കി എ. കെ. ജി. സെന്‍ററിന് സീല്‍ വെക്കുമെന്ന് ബി ജി പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. ശബരിമല വിഷയത്തില്‍ ഗൂഢാലോചന നടത്താനുള്ള സി പി എം കേന്ദ്രമാണ് എ കെ ജി സെന്‍ററെന്നും അദ്ദേഹം ആ രോപിച്ചു. മേല്‍പ്പറഞ്ഞതിനെയൊക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

എ കെ ജി സെന്ററില്‍ സി പി എമ്മിന്‍റെ അവകാശത്തേയും അദ്ദേഹം ചോദ്യം ചെയ്തു. എ കെ ജി സെന്‍റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി വാങ്ങിയത് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ നേതൃത്വത്തിലാണെന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. വനിതാ മതിലിലൂടെ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളെ വെല്ലുവിളിക്കുന്നുവെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button