കാട്ടാക്കട: എ.കെ.ജി സെന്റർ ആക്രമണ കേസിലെ പ്രതി ജിതിനുമായി ക്രൈം ബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് രഹസ്യമായി ആയിരിക്കും തെളിവെടുപ്പ് നടത്തുക. അതേ സമയം, ജിതിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. ജിതിനെ കോൺഗ്രസ്സ് സംരക്ഷിക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ ഇന്നലെ വ്യകതമാക്കിയിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് കസ്റ്റഡിയിൽ ലഭിച്ച ജിതിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്ത് വരികയാണ്. തെളിവുകളായ ടീ ഷർട്ടും, ഷൂസും കണ്ടെത്താനും പരിശോധന തുടരുകയാണ്. ഇതിനായും ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും.
പ്രതിഷേധ സാധ്യത കണക്കിലെടുത്തു എ.കെ.ജി സെന്ററിലടക്കം രഹസ്യമായി തെളിവെടുപ്പ് നടത്താനാണ് നീക്കം.
Post Your Comments