KeralaLatest NewsNews

ഭൂപതിവ് നിയമം ലംഘിച്ചാണ് പട്ടയഭൂമിയില്‍ എകെജി സെന്ററിന്റെ നിര്‍മ്മാണമെന്ന് മാത്യു കുഴല്‍നാടന്‍, മറുപടി നല്‍കാതെ സിപിഎം

തിരുവനന്തപുരം : ഭൂപതിവ് നിയമം ലംഘിച്ചാണ് പട്ടയഭൂമിയില്‍ എകെജി സെന്ററിന്റെ നിര്‍മ്മാണമെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വിമര്‍ശനത്തിന് മറുപടി നല്‍കാതെ സിപിഎം. അതേസമയം, കൃഷിക്കും വീടിനും അല്ലാതെയും പട്ടയഭൂമി പ്രത്യേക അധികാരം ഉപയോഗിച്ച് സര്‍ക്കാറിന് പതിച്ചുനല്‍കാമെന്ന വ്യവസ്ഥയുണ്ടെന്നാണ് റവന്യുവകുപ്പിന്റെ വിശദീകരണം.

Read Also: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു: ആർക്കും പരിക്കില്ല

മാത്യു കുഴല്‍നാടന്റെ ചട്ടലംഘനങ്ങളായി സിപിഎം സംസ്ഥാന സെക്രട്ടറി ഉയര്‍ത്തിയ 7 ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കിടെയാണ് എകെജി സെന്‍ര്‍ ഭൂമി പ്രശ്‌നം മാത്യു ഉയര്‍ത്തുന്നത്. റവന്യു വകുപ്പിന്റെ 15 സെന്റും കേരള സര്‍വകലാശാലയുടെ 20 സെന്റുമാണ് എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പഠന ഗവേഷണ കേന്ദ്രത്തിന് നല്‍കിയത്. ഗവേഷണ കേന്ദ്രം പാര്‍ട്ടി ആസ്ഥാനമാക്കി  മാറ്റിയതോടെയാണ് വിവാദം തുടങ്ങിയത്. ഭൂമി പതിവ് ചട്ടപ്രകാരം പട്ടയ ഭൂമി കൃഷിക്കും അനുബന്ധ ആവശ്യത്തിനും വീടിനും മാത്രമേ ഉപയോഗിക്കാകൂ എന്നാണ് വ്യവസ്ഥ.

ഗസ്റ്റ് ഹൗസെന്ന പേരില്‍ ചട്ടം മറികടന്ന് വ്യവസായിക അടിസ്ഥാനത്തില്‍ റിസോര്‍ട്ട് നടത്തിയെന്ന എം.വി ഗോവിന്ദന്റെ ആക്ഷേപത്തിന് ബദലായാണ് മാത്യു പാര്‍ട്ടി സെന്ററിന്റെ നിര്‍മ്മാണം ഉന്നയിച്ചത്. ഭൂമി പതിവ് ചട്ടം ലംഘിച്ചാണ് എകെജി സെന്റര്‍ നിര്‍മ്മാണമെന്നാണ് കുഴല്‍നാടന്റെ വിമര്‍ശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button