KeralaLatest NewsNews

കുറ്റം സമ്മതിച്ചില്ലെങ്കിൽ കഞ്ചാവ് കേസിൽ കുടുക്കുമെന്ന് പോലീസ് പറഞ്ഞു: പോലീസിനെതിരെ ആരോപണങ്ങളുമായി ജിതിന്റെ ഭാര്യ 

തിരുവനന്തപുരം: എ.കെ.ജി. സെന്റർ ആക്രമണക്കേസിൽ കുറ്റം സമ്മതിച്ചില്ലെങ്കിൽ കഞ്ചാവ് കേസിൽ കുടുക്കുമെന്ന് തന്റെ ഭർത്താവിനോട് പോലീസ് പറഞ്ഞിരുന്നതായി അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ ഭാര്യ സരിത. ഭർത്താവിന് ഡിയോ സ്‌കൂട്ടറില്ലെന്നും സ്‌കൂട്ടർ ഓടിച്ചെന്ന കഥ കെട്ടിച്ചമച്ചതാണെന്നും സരിത വ്യക്തമാക്കി.

ദിവസങ്ങൾക്ക് മുമ്പേ അദ്ദേഹത്തിന്റെ മൊബൈൽ കൊണ്ടുപോയിരുന്നുവെന്നും മുമ്പ് തന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം വന്നിരുന്നുവെന്നും ചില ചോദ്യങ്ങൾ ചോദിച്ച് പോയെന്നും സരിത പറഞ്ഞു. ഭർത്താവില്ലാത്ത സമയത്ത് ഇന്നും പോലീസ് വന്നിരുന്നുവെന്നും ഇന്നും അതിക്രമിച്ച് കയറി എന്നോട് ചോദ്യങ്ങൾ ചോദിച്ചൂവെന്നും സരിത കൂട്ടിച്ചേര്‍ത്തു. പിന്നീട് അവർ വീട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. പരിശോധനക്കിടെ ജിതിന്റെ വസ്ത്രം പോലീസ് എടുത്തപ്പോഴാണ് ഭർത്താവിന്റെ അറസ്റ്റ് അറിഞ്ഞതെന്നും അവർ വ്യക്തമാക്കി.

കേസിൽ ജിതിനെതിരെ സ്‌ഫോടക വസ്തു നിരോധന നിയമമുൾപ്പെടെയുള്ള വകുപ്പുകൾ ആണ് ചുമത്തിയിട്ടുള്ളത്. 120B, 436,427 IPC, Explosive substance Act section 3(a), 5(a) എന്നീ വകുപ്പുകളാണ് യൂത്ത് കോൺഗ്രസ് അറ്റിപ്ര മണ്ഡലം പ്രസിഡന്റും മൺവിള സ്വദേശിയുമായ ജിതിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ അഞ്ചു ദിവസത്തെ കസ്റ്റഡി വേണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടു. ഇതോടെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. അടുത്ത മാസം പത്താം തിയതി വരെയാണ് റിമാൻഡ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button