KeralaLatest NewsNews

എ.കെ.ജി സെന്‍റര്‍ ആക്രമണം: ജിതിനെ ബോധപൂര്‍വ്വം പ്രതിയാക്കാന്‍ ശ്രമമെന്ന് വി.ടി ബൽറാം

 

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ജിതിന് കേസുമായി ബന്ധം ഇല്ലെന്ന് യൂത്ത് കോൺഗ്രസ്. ജിതിനെ ബോധപൂര്‍വ്വം പ്രതിയാക്കാനാണ് ശ്രമമെന്നും രാഷ്ട്രീയ പ്രേരിതമാണ് നടപടി എന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഇപ്പോൾ നടന്നത് അറസ്റ്റ് നാടകമാണെന്ന് വി.ടി ബൽറാം സംഭവത്തില്‍ പ്രതികരിച്ചു. രാഹുൽ ഗാന്ധി നയിക്കുന്ന ജാഥക്ക് കിട്ടുന്ന സ്വീകാര്യതയില്‍ ഇടതു മുന്നണി അസ്വസ്ഥരാണ്. ഈ അറസ്റ്റ് ശ്രദ്ധ തിരിച്ചുവിടാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ.കെ.ജി സെന്‍റര്‍ ആക്രമണത്തില്‍ മൺവിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് പിടിയിലായ ജിതിന്‍. ഇയാളെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. സ്ഫോടക വസ്തു എറിഞ്ഞ ശേഷം സ്കൂട്ടറിൽ ഗൗരീശ പട്ടത്തെത്തിയ ജിതിൻ കാറിൽ കയറി പോയെന്നാണ് ക്രൈബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.

ജിതിന്‍റെ ഉടമസ്ഥതയിലുള്ള കാർ ക്രൈംബ്രാഞ്ച് കണ്ടത്തി. പിന്നീട് സ്കൂട്ടർ ഓടിച്ചു പോയത് മറ്റൊരാളാണെന്നും ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഫോണിലെ വിശദാംശങ്ങൾ എല്ലാം മാറ്റിയ ശേഷമാണ് എത്തിയതെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button