Jobs & VacanciesLatest News

എസ്.സി.ഇ.ആർ.ടിയിൽ അധ്യാപകർക്ക് ഡപ്യൂട്ടേഷൻ നിയമനം

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി(കേരള) യിലെക്ക് ആർട്ട് എഡ്യൂക്കേഷൻ, ഇക്കണോമിക്‌സ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ റിസർച്ച് ഓഫിസർ തസ്തികയിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് സർക്കാർ സ്‌കൂളുകൾ, സർക്കാർ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിംഗ് കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ അദ്ധ്യാപകരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി. സഹിതം 31നകം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. അഭിമുഖത്തിനു ശേഷമാണ് നിയമനം നടത്തുക. വിശദവിവരങ്ങൾ www.scert.kerala.gov.inൽ ലഭ്യമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button