
ദുബായ് : വ്യാജമായി ചമച്ചുണ്ടാക്കിയ പാസ്പോര്‍ട്ടുകള്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിച്ചെടുത്തായി ഒൗദ്ദ്യോഗിക റിപ്പോര്‍ട്ട്. ജനറല്‍ ഡയറക്ടറേറ്റ് ഒാഫ് റസിഡന്‍സി ആന്‍ഡ് ഫേറിനേഴ്സ് അഫേഴ്സാണ് (GDFRA) ഈ വിവരങ്ങള്‍ പുറത്ത് വിട്ടത്.ഏകദേശം 1,043 ത്തോളം ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെട്ട പാസ്പോര്‍ട്ടുകളാണ് പിടിയിലായത്. തെറ്റായ ലക്ഷ്യങ്ങളുമായി രാജ്യത്ത് കടന്നുകൂടുന്നവരെ കണ്ടെത്തുന്നതിനായി ജിഡിഎഫ്ആര്‍എ ഏറ്റവും ആധുനികമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിയമപരമല്ലാത്ത രേഖകളുമായി രാജ്യത്ത് കടക്കാന്‍ ശ്രമിക്കുന്നവരെ വന്നപോലെ തന്നെ അവരുടെ രാജ്യത്തേക്ക് മടക്കി അയക്കുമെന്നും അധികൃതര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ 1700 ഒാളം പാസ്പോര്‍ട്ട് ഒാഫീസര്‍മാര്‍ക്ക് വ്യാജ പാസ്പോര്‍ട്ട് കണ്ടെത്തുന്നതിനായുളള റെഡ്രോ ചെക്ക് മെഷീന്‍ സംവിധാനം ഉപയോഗിക്കുന്നതിനായുളള വിദഗ്ദമായ പരിശീലനം നല്‍കിയിട്ടുളളതായും മുതിര്‍ന്ന ഉദ്ദ്യോഗസ്ഥന്‍ പറഞ്ഞു.
യഥാര്‍ത്ഥ പാസ്പോര്‍ട്ടുകളില്‍ ഫോസ്ഫറിക് മഷി , മെെക്രോസ്കോപ്പിക്ക് വാട്ടര്‍മാര്‍ക്ക്, അള്‍ട്രാ വയലറ്റ് രശ്മികളുടെ സഹായത്താല്‍ മാത്രം വായിക്കാന്‍ കഴിയുന്ന മറ്റ് സുരക്ഷിതമായ ആര്‍ക്കും തന്നെ അനുകരിക്കാന്‍ കഴിയാത്ത സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദിനംപ്രതി നിരവധി വ്യാജ പാസ്പോര്‍ട്ടുകളാണ് ജിഡിഎഫ്ആര്‍എ യില്‍ ലഭിക്കുന്നതെന്നും ഒാഫീസര്‍ പറയുന്നു.
Post Your Comments